KSDLIVENEWS

Real news for everyone

രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

SHARE THIS ON



തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ആര്‍. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മും നേടി. മുതിര്‍ന്ന എഴുത്തുകാരായ വൈശാഖന്‍, പ്രൊഫ. കെ.പി. ശങ്കരന്‍ എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.


മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലാണ്‌ ആര്‍. രാജശ്രീയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. പുറ്റ് എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്‌കാരം. മെഹബൂബ് എക്‌സ്പ്രസ് എന്ന കവിതയ്ക്ക് അന്‍വര്‍ അലിയും വഴി കണ്ടുപിടിക്കുന്നവര്‍ എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്‌കാരത്തിന് അര്‍ഹരായി.


നാടകം- പ്രദീപ് മണ്ടൂര്‍, സാഹിത്യ വിമര്‍ശനം- എന്‍. അജയകുമാര്‍, വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാര്‍ ചോലയില്‍, ആത്മകഥ- പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമന്‍, യാത്രാവിവരണം- വേണു, വിവര്‍ത്തനം- അയ്മനം ജോണ്‍, ബാലസാഹിത്യം- രഘുനാഥ് പലേരി, ഹാസസാഹിത്യം- ആന്‍ പാലി എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍. ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍കൊള്ളുന്നതാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!