KSDLIVENEWS

Real news for everyone

‘ഞാനിതുവരെ ലേ ലഡാക്കില്‍ പോയിട്ടില്ല, ബൈക്കില്‍ ഫ്ലാഗ് കെട്ടാന്‍ എനിക്കും ആഗ്രഹമുണ്ട്’; ദുല്‍ഖര്‍ സല്‍മാന്‍

SHARE THIS ON

കൊച്ചി: നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി പോലെ ഒരു റോഡ് മൂവി ചെയ്തിട്ടുണ്ടെങ്കിലും താനിതുവരെ ലേ ലഡാക്കില്‍ പോയിട്ടില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. എല്ലാവരെയും പോലെ തനിക്കും മോട്ടോര്‍ സൈക്കിളില്‍ ഫ്ലാഗ് കെട്ടണമെന്ന ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. സീതാരാമം സിനിമയുടെ പ്രചരണത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

ദുല്‍ഖര്‍ സല്‍മാന്‍റെ വാക്കുകള്‍:

ഞാന്‍ നീലാകാശം ചെയ്യുന്ന സമയം കോളജ് പിള്ളേര് അതിലെ പോലെ യാത്രയൊക്കെ ചെയ്യുമായിരുന്നു. പിന്നീട് അവര് പോയ സ്ഥലങ്ങളിലൊന്നും എനിക്ക് പോവാന്‍ പറ്റിയിട്ടില്ല. ഞാനിതുവരെ ലേ ലഡാക്കില്‍ പോയിട്ടില്ല.എല്ലാവരെയും പോലെ എനിക്ക് മോട്ടോര്‍ സൈക്കിളില്‍ ഫ്ലാഗ് കെട്ടണമെന്ന ആഗ്രഹം എനിക്കുമുണ്ട്. അത് ഏറ്റവും കൂടുതല്‍ നമ്മുടെ നാട്ടിലാണ് കണ്ടിട്ടുള്ളത്. ഈ സിനിമക്ക് മുമ്ബ് ഞാനിതുവരെ കശ്മീരില്‍ പോയിട്ടില്ല. എനിക്ക് ഇതുവരെ അതിനുള്ള അവസരം കിട്ടിയിട്ടില്ല. ഒന്നാമത് സമയം കിട്ടാറില്ല. ഈ സ്ഥലങ്ങളിലൊക്കെ പോകാന്‍ ക്യത്യം സമയവും കാലാവസ്ഥയും അനുസരിച്ചാണ് പ്ലാന്‍ ചെയ്തത്. പീക്ക് നവംബറിലാണ് പോയത്. ഈ സിനിമയുടെ കഥ കേള്‍ക്കുമ്ബോള്‍ ഇവിടെയാക്കെ പോകുമെന്ന് അറിയില്ലായിരുന്നു. സിനിമയുടെ ഷൂട്ട് തുടങ്ങുമ്ബോള്‍, ഷെഡ്യൂള്‍ തരുമ്ബോള്‍ കിട്ടുന്ന സര്‍പ്രൈസുകളിലൊന്നാണിത്.

ഹാനു രാഘവപുഡി സംവിധാനം ചെയ്ത ‘സീതാരാമം’ ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങുക. തെലുഗ്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1965ല്‍ റാം എന്ന പട്ടാളക്കാരനും സീത എന്ന പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേര്‍ന്നാണ് നിര്‍മാണം. അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!