KSDLIVENEWS

Real news for everyone

അനുഷ്ക ശർമ്മ ഗർഭിണി ; ആദ്യ കണ്മണിയെ ജനുവരിയിൽ പ്രതീക്ഷിക്കാം ;
വിശേഷ വാർത്ത പങ്കുവച്ച് കൊഹ്ലിയും അനുഷ്കയും

SHARE THIS ON

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശര്‍മയുടേയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. അനുഷ്ക തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുതിയ വിശേഷം ലോകത്തെ അറിയിച്ചിരിക്കുന്നത്.

വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്‍ക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള്‍ എത്തുമെന്നും അനുഷ്കയുടെ പോസ്റ്റില്‍ പറയുന്നു. ഇതേ ചിത്രം കോഹ്ലിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് കോഹ്ലിയും അനുഷ്കയും. ഓരോ ചെറിയ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. പുതിയ ആള്‍ കൂടി പ്രിയ താരങ്ങള്‍ക്കിടയിലേക്ക് വരുന്ന കാര്യം ആരാധകരേയും ആവശേത്തിലാക്കിയിരിക്കുകയാണ്.

പുതിയ വിശേഷം അറിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തി. ട്വിറ്ററില്‍ ഇതിനകം #Virushka ട്രെന്റിങ്ങാണ്. 2017 ലാണ് അനുഷ്കയും വിരാട് കോഹ്ലിയും വിവാഹിതരായത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

ഷാരൂഖ് നായകനായ സീറോയിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. അതിന് ശേഷം നിര്‍മാതാവെന്ന നിലയിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ് താരം.

പതാല്‍ ലോക്, ബുള്‍ ബുള്‍ എന്നീ ശ്രദ്ധേയമായ വെബ് സീരീസുകള്‍ നിര്‍മിച്ചത് അനുഷ്കയാണ്. പതാല്‍ ലോക് ആമസോണ്‍ പ്രൈമിലും ബുള്‍ ബുള്‍ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!