KSDLIVENEWS

Real news for everyone

ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 2175 പേർക്ക് ;
ഉറവിടം അറിയാത്തത് 193 പേരുടേത്

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 2175 പേർക്ക്. ഇതിൽ ഉറവിടം അറിയാത്ത 193 കേസുകളുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 331 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 225 പേർക്കും മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നുള്ള 217 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

കോട്ടയം 182, പാലക്കാട് 151, കൊല്ലം 164, ആലപ്പുഴ 146, തൃശ്ശൂർ 146, പത്തനംതിട്ട 141, എറണാകുളം 125, കണ്ണൂർ 87, വയനാട് 22, ഇടുക്കി 21 പേർക്കുമാണ് സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്.

47 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 13, തൃശ്ശൂർ 8, എറണാകുളം 6, കാസർകോട് 6, മലപ്പുറം 5, ആലപ്പുഴ 3, കണ്ണൂർ 2, ഇടുക്കി 2, പാലക്കാട് 1, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ നാല് ഐഎൻഎച്ച്എസ് ജീവനക്കാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!