ജപ്പാനു വേണ്ടത് മൂന്നു ലക്ഷത്തിലേറെപ്പേരെ; വിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് അടുത്ത കൊല്ലം മുതല്‍

ന്യൂഡൽഹി: ഇന്ത്യയും ജപ്പാനും ഇക്കൊല്ലം ആദ്യം ഒപ്പുവെച്ച ‘പ്രത്യേക വിദഗ്ധതൊഴിലാളി’ (സ്പെസിഫൈഡ് സ്കിൽഡ് വർക്കേഴ്സ്) പരിപാടിയനുസരിച്ച് 14 മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റ് അടുത്തകൊല്ലം ആരംഭിക്കും. ജാപ്പനീസ് ഭാഷയിൽ അടിസ്ഥാന അറിവും അതതുമേഖലകളിൽ വൈദഗ്ധ്യവുമുള്ളവരെയാണ് റിക്രൂട്ട് ചെയ്യുക. ഇതിനുമുന്നോടിയായി ജാപ്പനീസ് ഭാഷയിലെ പരിശീലനത്തിന് നേതൃത്വംനൽകാനുംമറ്റുമായി ‘ജൈക്ക’യുടെ (ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് ഏജൻസി) വൊളന്റിയർമാർ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെത്തും.
ജാപ്പനീസ്ഭാഷാപരീക്ഷയും നൈപുണിപരീക്ഷയും നടത്തിയശേഷമായിരിക്കും റിക്രൂട്ട്മെന്റ്. നോർക്ക റൂട്സ് വഴിയായിരിക്കും കേരളത്തിൽ എസ്.എസ്.ഡബ്ല്യു. പദ്ധതി നടപ്പാക്കുക. ജാപ്പനീസ്ഭാഷാ പരിശീലനത്തിനും നൈപുണി പരിശീലനത്തിനും പ്രത്യേക സംവിധാനമൊരുക്കും. ജൈക്കയുടെ പ്രതിനിധി എത്തിയശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാവുക. ഭാഷാ, നൈപുണി പരീക്ഷ അടുത്തകൊല്ലം ആദ്യം നടത്തുമെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷി ഹിദെ സുഗ കഴിഞ്ഞദിവസം വാഷിങ്ടണിൽനടന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു. ഒരു വർഷത്തിൽ രണ്ടുപ്രാവശ്യമായിരിക്കും (ഡിസംബർ/ജനുവരി, ജൂൺ/ജൂലായ്) പരീക്ഷ.
ഇടനിലക്കാരോ ഇടവേളകളോ ഇല്ലാതെ, സർക്കാർതലത്തിൽ നടത്തുന്ന റിക്രൂട്ട്മെന്റ് എന്നതാണ് എസ്.എസ്.ഡബ്ല്യു.വിന്റെ പ്രത്യേകത. മാത്രവുമല്ല, വികസിത സമ്പദ്വ്യവസ്ഥയുള്ള ജപ്പാൻ കുടിയേറ്റത്തിന്റെ പുതിയൊരു കേന്ദ്രമായി മാറുകയാണ്. ഒട്ടേറെ മേഖലകളിൽ നൈപുണ്യംനേടിയ അഭ്യസ്തവിദ്യരെ തുടർച്ചയായി ആവശ്യമുണ്ടാകും.
തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള കേരളത്തിന് ഈ അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനാവുമെന്ന് ഉന്നതവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ‘സ്കിൽഡ് മൈഗ്രേഷന്‍’ മികച്ച സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. വിവിധ മേഖലകളിൽ നൈപുണ്യമുള്ളവരെ റിക്രൂട്ട്ചെയ്യാൻ ഒരു രാജ്യം മുന്നോട്ടുവരുന്നത് ഇതാദ്യമാണ്. കുടിയേറ്റത്തൊഴിലിന്റെ ഗതിയും രീതിയുംതന്നെ മാറുന്നതിന്റെ തുടക്കമാണിത്.
18 തികഞ്ഞാൽ പോകാം
ജാപ്പനീസ് റിക്രൂട്ട്മെന്റിനുള്ള കുറഞ്ഞ പ്രായം 18 ആണ്ജാപ്പനീസ് ഭാഷാപരീക്ഷയും (എൽ.ജി.പി.ടി.എൻ.-4) തൊഴിൽ മേഖലയിലെ സ്കിൽ ടെസ്റ്റും പാസാകണം
റിക്രൂട്ട് ചെയ്യപ്പെടുന്നയാൾക്ക് പരമാവധി താമസിക്കാവുന്നത് അഞ്ചുവർഷം. വർഷത്തിലോ ആറുമാസത്തിലോ നാലുമാസത്തിലോ താമസവിസ പുതുക്കും
2023 വരെ ജപ്പാന് വേണ്ടത് മൂന്നു ലക്ഷത്തിലേറെപ്പേരെ
ന്യൂഡൽഹി: വിവിധ സവിശേഷ മേഖലകളിലായി വളരെക്കുറച്ചു വിദഗ്ധതൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ജപ്പാനിലുള്ളത്. 2023 വരെ അവർക്കു വേണ്ടത്

