വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസമേകാൻ മഹല്ലടിസ്ഥാനത്തിൽ സംവിധാനം വേണം: എം.യു.എസ്

മുള്ളേരിയ: കോവിഡിന്റ പശ്ചാത്തലത്തിൽ ജോലിയും മറ്റും നഷ്ടപ്പെട്ട് നിത്യ ചിലവിന് പോലും പ്രയാസപ്പെടുന്ന നിർധനരായ മുഅല്ലിമുകൾക്കും മറ്റും ആശ്വാസമേകാൻ മഹല്ലടിസ്ഥാനത്തിൽ സംവിധാനം വേണമെന്ന് എം.യു.എസ് മുള്ളേരിയ സോൺ വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.
നമ്മുടെ മക്കളുടെ ഭാവി നിർണയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച് തുച്ചമായ വേതനത്തിന് സേവനം ചെയ്യുന്ന നിർധനരായ മുഅല്ലിമുകളെയും സമൂഹത്തിൽ പ്രയാസം അനുവഭിക്കുന്ന മറ്റുള്ളവരെയും ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിലെ സമ്പന്നരുടെ ബാധ്യതയാണെന്നും യോഗം വിലയിരുത്തി.
അഹ്ദലിയ്യ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിലും നിബ്രാസുൽ ഉലമാ,കൻസുൽ ഉലമാ,താജുൽ ഫുഖഹാഅ് എന്നീ മഹാന്മാരുടെ അനുസ്മരണവും പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദിയുടെ അദ്ധ്യക്ഷതയിൽ അബ്ദുൽ റഹ്മാൻ സഅദി പള്ളപ്പാടി ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന് വിഷയാവതരണം നടത്തി. സെക്രട്ടറി ബഷീർ സഅദി ചെറൂണി പുന: സംഘടനക്കും ഇബ്രാഹിം സഅദി പള്ളത്തൂർ ഖത്തം ദുആ മജ്ലിസിനും നേതൃത്വം നൽകി.
ഹനീഫ് സഅദി പള്ളത്തൂർ,ഹസൻ സഅദി കർന്നൂർ,അബ്ദുൽ റഹ്മാൻ സഅദി കൊറ്റുമ്പ സംബന്ധിച്ചു.
ഭാലവാഹികളായി ഇബ്രാഹിം സഅദി പള്ളത്തൂർ (പ്രസിഡന്റ്)
അബ്ദുൽ റഹ്മാൻ സഅദി പള്ളപ്പാടി,
ഹസൻ സഅദി കർന്നൂർ (വൈസ് പ്രസി:)
സുലൈമാൻ സഅദി കൊട്ടയാടി (ജന: സെക്രട്ടറി)
ജാബിർ സഅദി കാനക്കോട്,സിദ്ധീഖ് സഅദി ആദൂർ (സെക്രട്ടറി)
അബ്ദുൽ റഹ്മാൻ സഅദി കൊറ്റുമ്പ (ഫൈനാൻസ്)
തെരഞ്ഞെടുത്തു.
ജഅ്ഫർ സഅദി പള്ളത്തൂർ സ്വാഗതവും സുലൈമാൻ സഅദി കൊട്ടയാടി നന്ദിയും പറഞ്ഞു

