സംഘം ആർട്സ് & സ്പോർട്സ് ക്ലബ് പട്ളയും നെഹ്‌റു യുവ കേന്ദ്ര കാസറഗോടും ചേർന്ന് ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 സംഘടിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75-മത് വാർഷികത്തോടനുബന്ധിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘം ആർട്സ് & സ്പോർട്സ് ക്ലബ് പട്ളയും നെഹ്‌റു യുവ കേന്ദ്ര കാസറഗോഡും ചേർന്നു ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 പട്ളയിൽ സംഘടിപ്പിച്ചു.
ആരോഗ്യപരമായ ജീവിതത്തിന് വ്യായാമത്തിന്റെ ആവിശ്യകത എന്ന ഉദ്ദേശ്യം ലക്ഷ്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.യോഗം അബൂബക്കർ പി.എ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ പ്രതിജ്ഞ പറങ്ങുകൊടുത്തു.

