KSDLIVENEWS

Real news for everyone

ഹർത്താൽ ദിനത്തിലും കർമ്മനിരതരായി സാന്ത്വനം ടീം

SHARE THIS ON

നെല്ലിക്കട്ട: സംയുക്ത ട്രേഡ് യുണിയനുകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ തുടർന്ന് അവധി കിട്ടിയ ദിവസം നാട്ടുകാർക്ക് സാന്ത്വനമേകി മാതൃകയാവുകയാണ് നെല്ലിക്കട്ട യുണിറ്റ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ.
നെല്ലിക്കട്ട അതിർക്കുഴി നാൽത്തടുക്കം വരെ വാഹന യാത്ര ദുസ്സഹമായ റോഡിനു ഇരുവശത്തെ പൊന്തക്കാടുകളും മരച്ചില്ലകളും വെട്ടിമാറ്റിയാണ് സഞ്ചാര യോഗ്യമാക്കിയത്.
സാന്ത്വനം ക്യാപ്റ്റൻ ബാഷ നെല്ലിക്കട്ട, ഫൈസൽ നെല്ലിക്കട്ട, മജീദ്, ലത്തീഫ് കണ്ണാടിപ്പാറ, നസീർ ജൽസൂർ,മുജീബ് എതിർത്തോട്, ലത്തീഫ് സാലത്തടുക്ക, ഉനൈസ്, സിയാദ്, മുസമ്മിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!