KSDLIVENEWS

Real news for everyone

ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിറിന് ഹരിയാനയില്‍ ഇന്ന് തുടക്കം; പിണറായി വിജയന്‍ പങ്കെടുക്കും

SHARE THIS ON

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

രണ്ടു ദിവസമായി നടക്കുന്ന യോഗത്തില്‍, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍, ഡിജിപിമാര്‍ തുടങ്ങിയവരും പങ്കെടുക്കും. വിഷന്‍ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകള്‍ക്കുമുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കുകയാണ് പ്രധാന അജണ്ട.

സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, പൊലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യും. കേരളത്തിലെ ഭരണത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ ഉന്നയിച്ചേക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!