KSDLIVENEWS

Real news for everyone

സെക്കന്റ് ഹാന്‍ഡ് കാര്‍ വില്‍പ്പനകേന്ദ്രം ഉടമ ഉള്ളാളില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തി

SHARE THIS ON

മംഗളൂരു: സെക്കന്റ് ഹാന്‍ഡ് കാര്‍ വില്‍പ്പന കേന്ദ്രം ഉടമ ഉള്ളാളില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. ഉള്ളാള്‍ ധര്‍മ്മനഗര്‍ സ്വദേശി വസന്ത് അമീന്‍ (49) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകിട്ട് വസന്തിന്റെ മൃതദേഹം സോമേശ്വരം കടല്‍ത്തീരത്ത് കണ്ടെത്തി. ഏപ്രില്‍ 26 ന് ഉച്ചയ്ക്ക് സോമേശ്വര കടല്‍ത്തീരത്ത് വസന്തിന്റെ കാറും മൊബൈല്‍ ഫോണും ഷൂസും കാണപ്പെട്ടിരുന്നു. ഈ ദിവസം വസന്ത് പരുദ്രപദെയില്‍ നിന്ന് കടലിലേക്ക് ചാടുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് കടലവില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സോമേശ്വരം കടല്‍തീരത്തെ ഉച്ചിലയ്ക്ക് സമീപമാണ് വസന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബികര്‍ണക്കാട്ടെ ജയശ്രീ ഗേറ്റിന് സമീപം വസന്തിന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന കടയുണ്ട്. 26ന് രാവിലെ പനി ബാധിച്ചതിനാല്‍ താന്‍ കടയിലേക്ക് വരില്ലെന്ന് ജീവനക്കാരെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍, ഉച്ചയോടെയാണ് വസന്ത് കടലില്‍ ചാടിയ വിവരം പുറത്തുവന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!