കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചത് മരുന്ന് മാറി കുത്തിവെച്ചിട്ടല്ലെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് | കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ രോഗി മരിക്കാനിടയായത് മരുന്നുമാറി കുത്തിവെച്ചിട്ടല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ പനിക്ക് കുത്തിവയ്പെടുത്ത കൂടരഞ്ഞി ചളറപ്പാറ കൂളിപ്പാറ കെ.ടി.സിന്ധു (45) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് കുത്തിവെപ്പ് നല്കിയ ഉടന്‍ സിന്ധു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മരുന്നുമാറി കുത്തിവച്ചതിനെ തുടര്‍ന്നാണു മരണമെന്നു ഭര്‍ത്താവ് രഘു ആരോപിക്കുന്നു. രഘുവിന്റെ പരാതിയെ തുടര്‍ന്നു മെഡിക്കല്‍ കോളജ് പൊലീസ് നഴ്സിനെതിരെ കേസെടുത്തിട്ടുണ്ട്.

