KSDLIVENEWS

Real news for everyone

ജീവിച്ച കാലത്തു നന്മ ചെയ്തയാളാണ് ഇബ്രാഹിം ഹാജിയെന്ന് കുഞ്ഞാലിക്കുട്ടി

SHARE THIS ON

കാസർകോട് ∙ ജീവിച്ച കാലത്തു വലിയ തോതിൽ നന്മ ചെയ്ത മനുഷ്യസ്നേഹിയായിരുന്നു ഡോ.പി.എ.ഇബ്രാഹിം ഹാജി എന്നു മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്റെ സമ്പത്തിൽ നിന്നും സമയത്തിൽ നിന്നും നല്ലൊരു ഭാഗം സമൂഹത്തിന്റെ നന്മക്കായി വിനിയോഗിക്കാനും നടന്നു വന്ന വഴികളെ മറക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച ഇബ്രാഹിം ഹാജിയുടെ വേർപാട് നമ്മുടെ സമൂഹത്തിന്റെ പൊതുനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സിഎച്ച് സെന്റർ സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിസിനസിൽ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് ഇബ്രാഹിം ചെയ്തത്. നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ടു നേടിയെടുത്ത തന്റെ സാമ്പത്തികാഭിവൃദ്ധി സമൂഹത്തിന്റെയും അടിസ്ഥാന വിഭാഗത്തിന്റെയും നന്മയ്ക്കു വേണ്ടി വിനിയോഗിക്കാനും സ്വന്തമായി ജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്താനും അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.സിഎച്ച് സെന്റർ വർക്കിങ് ചെയർമാൻ കെ.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ മാഹിൻ കേളോട്ട്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, സെക്രട്ടറി കെ.എസ്.ഹംസ, ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല, ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, എം.സി.കമറുദ്ദീൻ, എൻ.എ.അബൂബക്കർ, യഹ്‍യ തളങ്കര, കെ.ശ്രീകാന്ത്, എം.ബി.യൂസുഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!