KSDLIVENEWS

Real news for everyone

സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി: വേറൊരു താരത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
നേരത്തെ ഫാസ്റ്റ് ബൗളർക്കും 12 സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE THIS ON

ഐപിഎൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിംഗ്‌സിന് വലിയ തിരിച്ചടി. ടീമിലെ മറ്റൊരു താരത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വലംകൈയ്യൻ ബാറ്റ്‌സ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ ഫാസ്റ്റ് ബൗളർക്കും 12 സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ സ്റ്റാർ ബാറ്റ്‌സ്മാനായ സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ബാറ്റ്‌സ്മാനായ രുദ്രാജ് ഗെയ്ക്ക് വാദ്, ബൗളർ ദീപക് ചാഹർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ടീം ഒന്നാകെ ക്വാറന്റൈനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!