പി റ്റി എച്ച് പാലിയേറ്റീവ് കെയർ
പ്രവർത്തനങ്ങൾ ജനകീയമാക്കും

കാസർകോട് : പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാസർകോട് ജില്ലയിൽ മുഴുവനും വ്യാപിപ്പിക്കുവാനുള്ള പദ്ധതികൾക്ക് രൂപം നൽകാൻ ജില്ലാ ലീഗ് ഓഫിസിൽ ചേർന്ന പി റ്റി എച്ച് മണ്ഡലം മുൻസിപ്പൽ പഞ്ചായത്ത് കോർഡിനേറ്റർമാരുടെ യോഗം തീരുമാനിച്ചു
രോഗികൾക്കായി സ്നേഹ സ്വാന്തന പരിചരണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വളണ്ടിയർമാരെ കണ്ടെത്തി അവർക്ക് പ്രതേകം പരിശീലനം നൽകിയായിരിക്കും പ്രവർത്തനങ്ങൾ ക്രമീകരിക്കുക.
പി റ്റി എച്ചുമായി സഹകരിക്കാൻ താൽപ്പര്യമുള്ള ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനങ്ങൾ ഉപയോഗപ്പെടുത്തും
വാർഡ് തലത്തിൽ സർവേ നടത്തുകയും രോഗികളുടെ വിവരങ്ങൾ ശേഖരിക്കുകയും അടിയന്തര ഘട്ടങ്ങളിൽ അവർക്ക് പി റ്റി എച്ച് പാലിയേറ്റീവ് കെയറിന്റെ സേവനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യും
യോഗം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ ഉൽഘാടനം ചെയ്തു ,
പി റ്റി എച്ച് ജില്ലാ കോർഡിനേറ്റർ കൂടിയായ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി അധ്യക്ഷത വഹിച്ചു
മണ്ഡലം മുൻസിപ്പൽ പഞ്ചായത്ത് കോർഡിനേറ്റർമാർക്കുള്ള പരിശീലന ക്ലാസിന് ഡോ : അമീറലി നേതൃത്വം നൽകി
ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ ,
മൊയ്ദീൻ കൊല്ലമ്പാടി , ഇല്യാസ് ഹുദവി , ഹക്കീം മാസ്റ്റർ അബൂബക്കർ പാറയിൽ , ബദ്‌റുദ്ധീൻ കെ കെ , വിവിധ മുൻസിപ്പൽ പഞ്ചായത്തിൽ നിന്നുള്ള കോർഡിനേറ്റർമാർ സംബന്ധിച്ചു

