KSDLIVENEWS

Real news for everyone

11.5 കി.മി തുരങ്കപാത, പാലങ്ങളിലൂടെ 13 കി.മി പാത: കെ റെയില്‍ ഡിപിആറിന്റെ വിശദാംശങ്ങള്‍ പുറത്ത്

SHARE THIS ON

തിരുവനന്തപുരം: സിൽവർ ലൈൻ അർധ അതിവേഗ പാതയുടെ വിശദ പദ്ധതി റിപ്പോർട്ടിന്റെ (ഡിപിആർ) വിശദാംശങ്ങൾ പുറത്ത് വന്നു. കെ റെയിൽ കോർപ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആർ തയ്യാറാക്കിയിട്ടുള്ളത്. ഒരു വർഷം മുമ്പ് റിപ്പോർട്ട് കെ റെയിലിന് നൽകിയിട്ടുണ്ട്.

കേരളത്തിലെ നിലവിലുള്ള റെയിൽവേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ അപര്യാപ്തമാണെന്നാണ് ഡിപിആറിലെ ന്യായീകരണം. പദ്ധതിക്ക് 1222.45 ഹെക്ടർ ഭൂമി വേണ്ടി വരും. ഇതിൽ 1074.19 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതാണ്.


107.98 ഹെക്ടർ സർക്കാർ ഭൂമിയും റെയിൽവേയുടെ കൈവശമുള്ള 44.28 ഹെക്ടർ ഭൂമിയും സിൽവർ ലൈൻ പദ്ധതിക്കായി വേണ്ടിവരും.

പാതയുടെ 190 കിലോമീറ്റർ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റർ വയൽ-തണ്ണീർത്തടങ്ങളിലൂടെയാകും കടന്നുപോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കിൽ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നു. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാത കടന്നുപോകുന്നു. 60 കിലോമീറ്റർ റെയിൽവേയുടെ ഭൂമിയിലൂടെയാകും പോകുക.


പാതയിൽ 11.5 കിലോമീറ്ററുകൾ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നുപോകുന്നു. മലകൾ തുരന്നും കുന്നുകൾ നികത്തിയും പാത കടന്നുപോകുന്നുണ്ട്. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിപിആറിൽ വിശദീകരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!