KSDLIVENEWS

Real news for everyone

സ്വര്‍ണമാണെന്ന വ്യാജേന ഈയക്കട്ടി നല്‍കി 19 ലക്ഷം തട്ടിയ യുവാവ് റിമാന്‍ഡില്‍

SHARE THIS ON

കാസര്‍കോട്: സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഈയ്യക്കട്ടി നല്‍കി സ്വര്‍ണവ്യാപാരിയില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.

കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പിറകുവശത്ത് താമസിക്കുന്ന ബി.എ സുനൈഫിനെ (32)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ടേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുനൈഫിനെ അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബര്‍ 8 ന് പള്ളത്ത് താമസിക്കുന്ന സ്വര്‍ണ വ്യാപാരി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഗോരക് നാഥ് പാട്ടീലിനെയാണ് സ്വര്‍ണം പൂശിയ ഈയക്കട്ടി നല്‍കി സുനൈഫ് കബളിപ്പിച്ചത്. വിലയായി 19 ലക്ഷത്തി ആറായിരം രൂപ ഗോരക് നാഥ് പാട്ടീല്‍ സുനൈഫിന് നല്‍കി. സ്വര്‍ണത്തിന് പകരം ഈയ്യക്കട്ടിയാണ് തന്നതെന്ന് വ്യക്തമായ ഗോരക്നാഥ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും സുനൈഫ് ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് താമസസ്ഥലത്തെത്തി സുനൈഫിനെ അറസ്റ്റുചെയ്യുകയായിരുന്നു. സ്വര്‍ണ വ്യാപാരിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ യുവാവിന് പുറമെ കൂടുതല്‍ പേര്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!