KSDLIVENEWS

Real news for everyone

അച്ഛന്‍ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്നതില്‍ ദുരൂഹത; അനീഷ് വീട്ടില്‍ കയറിയത് സണ്‍ഷെയ്ഡ് വഴി, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

SHARE THIS ON

തിരുവനന്തപുരം: അച്ഛന്‍ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തില്‍ ദുരൂഹത. പ്രതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന.

കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തിയെടുത്തതെന്നും, പ്രതിരോധിക്കാനായിട്ടാണ് കുത്തിയതെന്നുമാണ് പ്രതിയായ സൈമണ്‍ ലാല പൊലീസിനോട് പറഞ്ഞത്.

കൊല്ലപ്പെട്ട അനീഷ് പ്രതിയുടെ അയല്‍വാസിയാണ്. ഇയാളുടെ മകളുമായി യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും, അനീഷും പള്ളിമുക്കിലെ സെന്റ് അന്‍സ് ചര്‍ച്ചിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു.

ഇന്ന് പുലര്‍ച്ചെ സണ്‍ഷെയ്ഡ് വഴിയാണ് അനീഷ് ലാലുവിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയതെന്നാണ് സൂചന. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. ഇവിടെനിന്ന് യുവാവിന്റെ ഒരു ജോടി ചെരുപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അനീഷിന്റെ മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!