KSDLIVENEWS

Real news for everyone

നാലു പാസഞ്ചർ ട്രെയിനുകൾ കൂടി നാലു മുതൽ ഓടിത്തുടങ്ങും

SHARE THIS ON

കാസർകോട് : കോവിഡിനെ തുടർന്ന് താൽക്കാലികമായി റദ്ദാക്കിയിരുന്ന നാലു പാസഞ്ചർ ട്രെയിനുകൾക്കൂടി ശാപമോക്ഷം . ജനുവരി നാലുമുതലാണ് കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ സർവ്വീസ് നടത്തുന്ന കണ്ണൂർ – കോഴിക്കോട് പാസഞ്ചർ , മംഗളൂരു – കോഴിക്കോട് പാസഞ്ചർ , ചെറുവത്തൂർ – മംഗളൂരു പാസഞ്ചർ , കണ്ണൂർ – ചെറുവത്തൂർ പാസഞ്ചർ എന്നീ ട്രെയിനുകൾ ഓടിത്തുടങ്ങുക . പാസഞ്ചറായി ഓടിയിരുന്ന ഈ വണ്ടികൾ ഇനിമുതൽ എക്സ്പ്രസ് നിരക്കിലാണ് സർവ്വീസ് നടത്തുക . സീസൺ ടിക്കറ്റ് , സ്റ്റേഷനുകളിലെ കൗണ്ടറുകളിൽന നിന്നും ലഭിക്കുന്ന സാധാരണ ടിക്കറ്റ് എന്നിവയെടുത്ത് യാത്ര ചെയ്യാൻ സാധിക്കും . ഹാൾട്ട് സ്റ്റേഷനുകൾ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പനുവദിച്ചിട്ടുണ്ട് . ചെറുവത്തൂർ മംഗളൂരു പാസഞ്ചർ പുനഃസ്ഥാപിച്ചത് മംഗളൂരുവിലേക്ക് ചികിത്സയ്ക്കായും കോളേജുകളിലേക്കും പോകുന്ന നിരവധിയാത്രക്കാർക്ക് ആശ്വാസമായിരിക്കുകയാണ് . ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും നിരന്തരമായ അഭ്യർത്ഥനകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൂടുതൽ പാസഞ്ചറുകൾ പുനഃസ്ഥാപിച്ചുകൊണ്ട് റെയിൽവെ ഉത്തരവിട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!