KSDLIVENEWS

Real news for everyone

ഐ.എന്‍.എല്‍ പ്രവര്‍ത്തകന്‍ എരിയാല്‍ ആബിദ് വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

SHARE THIS ON

കാസർകോട്: ഐ എൻ എൽ പ്രവർത്തകൻ എരിയായിലെ ആബിദ് (24)വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. ഷംസുദ്ദീൻ (40), കെ എം റഫീഖ് (40), അബ്ദുൽ ജലീൽ (41), പി എച്ച് ഹാരിസ് (41) ഉമ്മർ, എപ്പി എന്ന റഫീഖ് എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വെറുതെ വിട്ടത്. പരാതിക്കാരനും പ്രധാന ദൃക്സാക്ഷികളടക്കമുള്ളവർ കൂറുമാറിയ കേസിലാണ് പ്രതികളെ വെറുതെ വിട്ടത്. 2007 നവംബർ 20ന് വൈകുന്നേരം അഞ്ചരമണിക്കാണ് കൊളങ്കരയിലെ ആബിദ് എരിയാൽ, ബെള്ളീരിൽ വച്ച് വെട്ടേറ്റ് മരച്ചത്.

ഒന്ന്, ആറു പ്രതികൾക്കുവേണ്ടി അഡ്വ.എം സക്കീർ അഹമ്മദും മറ്റു പ്രതികൾക്കായി അഡ്വക്കറ്റ് മാരായ സി കെ ശ്രീധരനും കെ പി പ്രദീപ് കുമാറും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!