KSDLIVENEWS

Real news for everyone

ജില്ലയിലെ ചെങ്കൽ ക്വാറികൾ ഒക്ടോബർ മൂന്നുമുതൽ നിർത്തിവെക്കും

SHARE THIS ON

പൊയിനാച്ചി: ജില്ലയിലെ ചെങ്കൽക്വാറികൾ ഒക്ടോബർ മൂന്നുമുതൽ അനിശ്ചിതകാലത്തേക്ക് പ്രവർത്തനം നിർത്തിവെക്കുമെന്ന് ചെങ്കൽക്വാറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. റവന്യൂ-പോലീസ് അധികൃതരുടെ പീഡനവും ഒരുവിഭാഗം സ്വതന്ത്ര ഡ്രൈവേഴ്സ് യൂണിയൻകാർ ചെങ്കൽ കയറ്റിപ്പോകുന്ന വാഹനങ്ങൾ റോഡിൽ തടയുന്ന സാഹചര്യമുള്ളതിനാലും ചെങ്കൽപ്പണകൾ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്. പാരിസ്ഥികാനുമതി ലഭിക്കാത്തതിനാൽ ജില്ലയിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പെർമിറ്റ് ലഭിക്കുന്നില്ല. പെർമിറ്റ് ലഭിച്ചിരുന്ന ഘട്ടത്തിൽ മുഴുവൻ ക്വാറികളും നിയമാനുസൃതമാണ് പ്രവർത്തിച്ചിരുന്നത്. ജില്ലയിൽ 400-ലേറെ ക്വാറികളിൽ പതിനായിരത്തോളം പേർ പ്രത്യക്ഷമായും അതിലേറെപേർ പരോക്ഷമായും ആശ്രയിച്ചുകഴിയുന്നുണ്ട്. ക്വാറികളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമായതിനാലാണ് തീരുമാനമെടുക്കുന്നതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!