നിലാവ്, മൊഗ്രാൽ പുത്തൂരിന് 500ഓളം തെരുവ് വിളക്ക് പദ്ധഥി ഉപേക്ഷിക്കാനുള്ള നീക്കം എസ്ഡിപിഐ, നിയമ നടപടിക്ക്.

മൊഗ്രാൽ പുത്തൂർ : മാസങ്ങൾക്ക് മുന്നേ കാസറഗോഡ് ജില്ലയിലെ എല്ലാ പഞ്ചായത്തിലും പൂർത്തീകരിച്ച നിലാവ് പദ്ധഥി ഉപേക്ഷിക്കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് എസ്ഡിപിഐ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി.
വാർഡ് അടിസ്ഥാനത്തിൽ നൽകി വരുന്ന തെരുവ് വിളക്കിൽ പതിനെട്ട് എണ്ണം മാത്രമാണ് ആദ്യഘട്ടത്തിൽ മൊഗ്രാൽ പുത്തൂരിൽ ഒന്നാം വാർഡിൽ സ്ഥാപിച്ചത്.
പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചട്ടലംഘന പ്രകാരം നിറുത്തി വെച്ച നിലാവ് പദ്ധഥി പിന്നീട് ഓരോ ഒഴിവുകൾ പറഞ്ഞ് ഉപേക്ഷിക്കാനുള്ള പഞ്ചായത്ത് തീരുമാനം നിറം മാറുന്ന ഓന്തിന്റെ സമീപനമാണെന്നും എസ്ഡിപിഐ, കുറ്റപെടുത്തി.
പഞ്ചായത്ത് ഭരണ സമിതിയുടെ ഈ തീരുമാനത്തിനെതിരെ കളക്ടർ ഉൾപ്പടെ ഉള്ളവർക്ക് ആദ്യഘട്ടത്തിൽ പരാതി നൽകാനും എസ്ഡിപിഎെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഇന്നലെ കൂടിയ യോഗത്തിൽ തീരുമാനമായ്.
പ്രസിഡന്റ് ജാബിർ കുന്നിൽ അദ്യക്ഷത വഹിച്ചു സെക്രട്ടറി അസ്ക്കർ ചൗക്കി സ്വാഗതം പറഞ്ഞു.
അൻവർ കല്ലങ്കൈ, സാലിഹ് പുത്തൂർ, ശിഹാബ് അറഫാത്ത്, അബ്ദുല്ല കല്ലങ്കൈ, ആസിഫ് ഇഖ്ബാൽ ചേരങ്കൈ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

