വേണം എയിംസ് കാസർകോടിന് ; കലക്ട്രേറ്റ് ഉപവാസം തുടങ്ങി

കാസർകോട് : വേണം എയിംസ് കാസർകോടിന് എന്ന ആവശ്യം ഉന്നയിച്ച് എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിനു മുന്നിൽ ഉപവാസം തുടങ്ങി . എൻ എ നെല്ലിക്കുന്ന് എം എൽ എ , രാജ്മോഹൻ ഉണ്ണിത്താൻ എം പി , എടനീർ മഠാധിപതി സച്ചിതാനന്ദ ഭാരതി , എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട് , ചിന്മയമിഷൻ കേരള റീജ്യണൽ മേധാവി വിവിക്താനന്ദ സരസ്വതി , ഫാ . തോംസൺ കൊറ്റി , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് , ഫാ.മാത്യു കുഴിമലയിൽ , മാധവൻ കെ എം , ആർ ഗംഗാധരൻ , ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ , ഫാ . ജോർജ്ജ് പള്ളിമല , ഗണേശൻ അരമങ്ങാനം , ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ് എന്നിവർ ചേർന്ന് ഉപവാസം ഉദ്ഘാടനം ചെയ്തു . കെ ജി സജി ആധ്യക്ഷം വഹിച്ചു . സി എച്ച് ബാലകൃഷ്ണൻ , സുബൈർ പടുപ്പ് , അബ്ദുൽ ഖാദർ ചട്ടഞ്ചാൽ , സരിജ ബാബു , ഫാറൂഖ് ഖാസ്മി , വേണു ഗോപാൽ , യു എം അബ്ദുൽ റഹീം മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു . വൈകുന്നേരം അഞ്ചുവരെ തുടരുന്ന ഉപവാസ പന്തലിൽ വിവിധ കലാപരിപാടികൾ ഉണ്ടാകും .

