KSDLIVENEWS

Real news for everyone

കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇനി സീ കുട്ടനാട് ബോട്ട് സര്‍വിസ്

SHARE THIS ON

ആലപ്പുഴ: കായല്‍ക്കാഴ്‌ചകളും കുട്ടനാടന്‍ സൗന്ദര്യവും ആവോളം ആസ്വദിക്കാന്‍ ഇനി സീ കുട്ടനാട് ടൂറിസം ബോട്ട് യാത്ര.

ജലഗതാഗത വകുപ്പ്‌ 17 ന്‌ ഉദ്‌ഘാടനം ചെയ്‌ത ബോട്ടിന്‍റെ സര്‍വീസ്‌ നാളെ ആരംഭിക്കും. ആലപ്പുഴ ബസ്‌സ്‌റ്റാന്‍റ് ജെട്ടിയില്‍ നിന്ന്‌ (മാതാ ജെട്ടി) രാവിലെ 10 നാണ്‌ ആദ്യട്രിപ്പ്‌. മൂന്ന് മണിക്കൂറാണ്‌ സഞ്ചാരം. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയില്‍ കുറഞ്ഞ ചെലവില്‍ സഞ്ചാരികള്‍ക്ക്‌ കായല്‍ക്കാഴ്‌ചകള്‍ കാണാന്‍ അവസരമൊരുക്കുകയാണ്‌ സീ കുട്ടനാട്‌.

വേഗ 2 വേമ്ബനാട്ട് കായലിലൂടെയുള്ള യാത്രയാണെങ്കില്‍ ഇതില്‍ കുട്ടനാടന്‍ കാഴ്‌ചകള്‍ കാണാനും അവസരമുണ്ട്‌. പഴയ സീ കുട്ടനാടിനേക്കാള്‍ കൂടുതല്‍ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ പുതിയ റൂട്ടെന്ന്‌ ജലഗതാഗത ഡയറക്‌ടര്‍ ഷാജി വി നായര്‍ പറഞ്ഞു. പുന്നമട ഫിനിഷിങ്‌ പോയന്‍റ്, സ്‌റ്റാര്‍ട്ടിങ്‌ പോയന്‍റ്, സായികേന്ദ്രം വഴി മാര്‍ത്താണ്ഡം കായലിലെത്തും. അവിടെനിന്ന്‌ കമലന്‍റെ മൂല, രംഗനാഥ്‌, സി. ബ്ലോക്ക്‌, വട്ടക്കായല്‍ വഴി ചെറുകായലിലൂടെയാണ് യാത്ര. തുടര്‍ന്ന്‌ കൈനകരിയിലെ ചാവറയച്ചന്‍റെ ജന്മഗൃഹത്തില്‍ എത്തി 20 മിനിറ്റ്‌ തങ്ങും. തിരിച്ച്‌ മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക്‌ പാലസ്‌ റിസോര്‍ട്ട്‌ വഴി ആലപ്പുഴയിലെത്തും.

രാവിലെ പത്ത് മുതല്‍ ഒന്നു വരെയും മൂന്ന് മുതല്‍ ആറ് വരെയും ബോട്ടിങ്ങുള്ള രണ്ട്‌ ട്രിപ്പാണുള്ളത്‌. ഇരുനില ബോട്ടിന്‍റെ മുകളില്‍ 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. ഐആര്‍എസിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌റ്റീലിലാണ് ബോട്ട് നിര്‍മിച്ചത്. അകത്ത് ഭക്ഷണം വിതരണത്തിന്‌ കഫ്റ്റീരിയ ഉണ്ട്. സഞ്ചാരികള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീയാണ്‌. ബുക്കിങ്‌ ബുധനാഴ്‌ച തന്നെ ആരംഭിച്ചു. രണ്ട് ദിവസം കൊണ്ട്‌ 250 ലേറെ സീറ്റ്‌ ബുക്കിങ്ങായി. മുകള്‍ നിലയ്‌ക്ക്‌ 300 രൂപയും താഴെ 250 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400050325

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!