KSDLIVENEWS

Real news for everyone

വിമാനത്തില്‍ പുകവലിച്ച ഇന്‍സ്റ്റഗ്രാം റീല്‍സ് താരം അറസ്റ്റില്‍; പിറ്റേ ദിവസം തന്നെ ജാമ്യം.!

SHARE THIS ON

ദില്ലി: വിമാനത്തിനുള്ളില്‍ പുകവലിക്കുന്ന വീഡിയോ വൈറലായ ഇന്‍സ്റ്റാഗ്രാം റീല്‍സ് താരം ബോബി കട്ടാരിയ അറസ്റ്റില്‍. എന്നാല്‍ കേസില്‍ കോടതി ജാമ്യം അനുവദിച്ചതോടെ പൊലീസ് ഇയാളെ വിട്ടയച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ 6.30 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ആളാണ് ബോബി കട്ടാരിയ. ഈ വര്‍ഷം ജനുവരിയില്‍ സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളില്‍ സിഗരറ്റ് കത്തിച്ച്‌ വലിക്കുന്ന വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. വിമാനത്തില്‍ തീപിടുത്തം അടക്കം ഉണ്ടാക്കുന്ന സംഭവം എന്നാണ് പലരും ഇതില്‍ വിമര്‍ശനം ഉന്നയിച്ചത്.

ജനുവരിയില്‍ നടന്ന സംഭവത്തിന് ശേഷം കേസെടുത്ത പോലീസ് ഇയാളെ തിരയുകയായിരുന്നു. സ്‌പൈസ്‌ജെറ്റ് ലീഗല്‍ മാനേജര്‍ ജസ്‌ബിര്‍ സിംഗ് ഓഗസ്റ്റില്‍ ബോബിക്കെതിരെ പുതിയ പോലീസ് കേസ് നല്‍കിയികുന്നു. അതിനുശേഷം കോടതി ഇന്‍സ്റ്റാഗ്രാം സെലബ്രേറ്റിയോട് പോലീസ് അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ചൊവ്വാഴ്‌ചയാണ് കട്ടാരിയ പോലീസ് ചോദ്യം ചെയ്യലിന് ഹാജറായത്. അന്വേഷണത്തില്‍ സഹകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രാത്രിയോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിറ്റേദിവസം കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

ജനുവരിയില്‍ വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിഷയം വിശദമായി അന്വേഷിച്ച്‌ ഗുരുഗ്രാം പോലീസില്‍ പരാതി നല്‍കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചിരുന്നു. താന്‍ പുകവലിക്കുന്ന വീഡിയോ ഡമ്മി വിമാനത്തിനുള്ളില്‍ ചിത്രീകരിച്ചതാണെന്ന് അവകാശപ്പെട്ട് കട്ടാരിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ സ്‌പൈസ് ജെറ്റ് രംഗത്ത് എത്തിയപ്പോള്‍ ഈ വാദം പൊളിഞ്ഞു.സ്‌പൈസ് ജെറ്റ് പരായില്‍ സംഭവം നടന്ന ഫ്ലൈറ്റ് നമ്ബറും പരാമര്‍ശിച്ചു. ഇത്തരം അപകടകരമായ പെരുമാറ്റങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ റോഡിന് നടുവില്‍ മദ്യപിച്ചെന്നാരോപിച്ച്‌ കട്ടാരിയ മറ്റൊരു പോലീസ് കേസും നേരിടുന്നു.

ബാറ്ററി തടിച്ചുവരുന്നു; വന്‍ ആശങ്ക: പുലിവാല്‍ പിടിച്ച്‌ സാംസങ്ങ്

ആ‌ര്‍എസ്‌എസ് റൂട്ട് മാര്‍ച്ചിന് അനുമതിയില്ല, തമിഴ‍്‍നാട് സര്‍ക്കാര്‍ തീരുമാനം ശരിവച്ച്‌ മദ്രാസ് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!