KSDLIVENEWS

Real news for everyone

കശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

SHARE THIS ON

ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും കുൽഗാമിലും നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ പാകിസ്താനിൽ നിന്നുള്ള ഭീകരരാണ്. രണ്ടിടത്തായി നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ അറിയിച്ചു.

നാല് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേർ പാകിസ്താനിൽ നിന്നുള്ളവരും രണ്ട് പേർ പ്രാദേശിക ഭീകരരുമാണ്. അനന്ത്നാഗിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെ കുൽഗാമിലെ മിർഹാമ മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു സുരക്ഷാ സേന.


ഭീകകർ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടക്കുന്നതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!