KSDLIVENEWS

Real news for everyone

അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാരെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ച് UP സര്‍ക്കാര്‍

SHARE THIS ON



അയോധ്യ: 2019-ല്‍ രാം ജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ അഞ്ച് സുപ്രീം കോടതി ജഡ്ജിമാരെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ചായിരുന്നു അന്ന് വിധി പ്രഖ്യാപിച്ചത്.

നിലവില്‍ രാഷ്ട്രപതി നാമനിര്‍ദേശംചെയ്ത രാജ്യ സഭാ എം.പിയാണ് രഞ്ജന്‍ ഗൊഗോയ്. ബോബ്‌ഡെ, 2021 വരെ ചീഫ് ജസ്റ്റിസായിരുന്നശേഷം വിരമിച്ചു. നിലവില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഡി.വൈ. ചന്ദ്രചൂഡ്. അശോക് ഭൂഷണ്‍ 2021-ല്‍ സുപ്രീം കോടതി ജഡ്ജായി വിരമിച്ചു. അബ്ദുള്‍ നസീര്‍ നിലവില്‍ ആന്ധ്രാപ്രദേശിന്റെ ഗവര്‍ണറാണ്.


അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കായി ഇതുവരെ ഏഴായിരത്തോളം അതിഥികളെ ക്ഷണിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ഇതില്‍ മൂവായിരത്തോളം വി.വി.ഐ.പികളും പുരോഹിതന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. മുന്‍ ചീഫ്ജസ്റ്റിസുമാരും ജഡ്ജുമാരും പ്രമുഖ അഭിഭാഷകരുമടക്കം നീതി-ന്യായ രംഗത്തെ വിവധ തുറകളില്‍നിന്നും നിരവധി പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!