കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു

കാഞ്ഞങ്ങാട്: പത്തു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു സ്വര്‍ണക്കമ്മല്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി കര്‍ണാടക നാക്ക്പോക്ക് സ്വദേശിയായ 35 കാരനാണ് പിടിയിലായത് ആന്ധ്രപ്രദേശ് കര്‍ണ്ണൂര്‍ ജില്ലയിലെ അഡോണി റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയിലായി പ്രതിയെ വെള്ളിയാഴ്ച രാത്രി 8.50 ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തിനുശേഷം പ്രതി ആന്ധ്രയിലേക്ക് മുങ്ങുകയായിരുന്നു ആന്ധ്രയില്‍ വെച്ച് മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ വിളിച്ചിരുന്നു ഇത് പ്രതിയെ പിടികൂടാന്‍ സഹായമായത്. അറസ്റ്റ് ഇന്ന് രാത്രിയോടെ രേഖപ്പെടുത്തും.പ്രതിയെ നാളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

