KSDLIVENEWS

Real news for everyone

അബ്ദുൽ ഖാദർ ഹാജിക്ക്‌ ഗുഡ്ഡകേരി സുന്നി സെന്ററിന്റെ ആദരവ്: ഗുഡ്ഢകേരി താജുൽ ഉലമ സുന്നി സെന്റർ ഉദ്ഘാടനം പ്രൗഢമായി

SHARE THIS ON

മഞ്ചേശ്വരം : ഗുഡ്ഢകേരി താജുൽ ഉലമ സുന്നി സെന്റർ ഉദ്ഘാടനവും ആത്മീയ സമ്മേളനവും പ്രൗഢമായി. പെരുനാൾ പൊലിമയിൽ നാട്ടിൽ വൻ ചരിത്ര സംഗമമായി മാറി. ഉദ്ഘാടന സംഗമത്തിൽ നാട്ടിൽ അഹ്ലുസ്സുന്നയുടെ ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള അബ്ദുൽ ഖാദർ ഹാജിയെ  ഹുസൈൻ സഅദി കെ.സി റോഡ് മറ്റു സാരഥികൾ ചേർന്ന്  താജുൽ ഉലമ സുന്നി സെന്ററിന് വേണ്ടി ആദരിച്ചു. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ സുന്നി സെന്റർ  ഉദ്ഘാടനം കർമ്മം  നിർവഹിച്ചു.

അഹ്ലുസുന്നയിൽ ഉറച്ചു നിൽക്കണമെന്നും നമ്മുടെ ആരോഗ്യം അഹ്ലുസുന്നയിലൂടെ നന്മയ്ക്കു വേണ്ടി ചിലവഴിക്കണമെന്നും യോജിച്ചപ്പോടെ ഒത്തൊരുമയോടെ എന്നും മുന്നോട്ടു ഗമിക്കണമെന്നും ഉദ്ഘാടന നിർവഹരണത്തിന് ശേഷം സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു. സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ ഉൽബോധന പ്രഭാഷണം നടത്തി,ഹുസൈൻ സഅദി കെ. സി റോഡ് മുഖ്യപ്രഭാഷണം നടത്തി. യഅകൂബ് നഈമി, എ കെ.എം അഷ്‌റഫ്‌ എം.എൽ. എ തുടങ്ങിയവർ സംസാരിച്ചു. മഹ്മൂദ് ഗുഡ്ഡകേരി സ്വാഗതവും എം.ബി അഷ്‌റഫ്‌ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!