KSDLIVENEWS

Real news for everyone

യോഗ്യനായ സ്ഥാനാർഥി: പാലക്കാട്ട് ഡിസിസി നിർദേശിച്ചത് മുരളീധരനെ മത്സരിപ്പിക്കാൻ; കത്ത് പുറത്ത്

SHARE THIS ON

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥിയായി ഡിസിസി നിർദേശിച്ചത് കെ.മുരളീധരനെ. ഇതു സംബന്ധിച്ച ഡിസിസിയുടെ കത്ത് പുറത്ത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്താണ് പുറത്തായത്. സീറ്റു നിലനിർത്താൻ മുരളീധരൻ യോഗ്യനാണെന്ന് കത്തിൽ പറയുന്നു. 

ഡിസിസിയിലെ മുഴുവൻ ഭാരവാഹികൾക്കും കെ.മുരളീധരന്റെ സ്ഥാനാർഥിത്വത്തോട് യോജിപ്പാണെന്നും ബിജെപിയെ തോൽപ്പിക്കാൻ സഹായിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ കത്ത് വ്യാജമാണെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!