ഹൈകോടതി അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഹൈകോടതി അഭിഭാഷകരുടെ ശമ്ബളം കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. 30,000 രൂപ വരെയുടെ വർധനവാണ് ശമ്ബളത്തില്‍ വരുത്തിയിരിക്കുന്നത്.
സ്പെഷ്യല്‍ ഗവ.പ്ലീഡറുടെ ശമ്ബളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്ബളം 1.10 ത്തില്‍ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി. മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്ബള വർധന നല്‍കിയിരിക്കുന്നത്.
നേരത്തെ പി.എസ്.സി ചെയർമാന്റേയും അംഗങ്ങളുടേയും ശമ്ബളം വർധിപ്പിച്ചത് വിവാദമായിരുന്നു. പി.എസ്.സി ചെയർമാന്റെ മാസ വേതനം നാല് ലക്ഷം വരെ ഉയരും. അംഗങ്ങള്‍ക്ക് 2.42 ലക്ഷം ശമ്ബളമുള്ളത് 3.4 -3.5 ലക്ഷമായും വർധിക്കും. ശമ്ബളവർധനവ് വഴി പ്രതിവർഷം 35 കോടി രൂപഅധിക ബാധ്യതയാണ് സർക്കാറിന് വരുന്നത്.
ജുഡീഷ്യല്‍ കമീഷന്റെ നിരക്കിന് അനുസൃതമായാണ് പി.എസ്.സിയിലും വർധന വരുത്തിയത്. ചെയർമാന് ജില്ല ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യവും അംഗങ്ങള്‍ക്ക് ജില്ല ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകക്ക് തുല്യവുമാകും പുതുക്കിയ ശമ്ബളം. ചെയർമാന്റെ നിലവിലെ അടിസ്ഥാന ശമ്ബളമായ 76,460 രൂപ 2,24,100 ആയി ഉയരും. അംഗങ്ങള്‍ക്ക് 70,290 രൂപ അടിസ്ഥാന ശമ്ബളമുള്ളത് 2,19,090 ആകും. ചെയർമാന് നിലവില്‍ മറ്റ് ആനുകൂല്യങ്ങളും ചേർത്ത് മൊത്തം ശമ്ബളം 2.6 ലക്ഷം രൂപയാണ്. പരിഷ്കരണം വഴി ഇത് 3.5 – നാല് ലക്ഷത്തിനിടയിലാകും.
അംഗങ്ങള്‍ക്ക് നിലവില്‍ 2.42 ലക്ഷം രൂപ ശമ്ബളമായി ലഭിക്കുന്നത് പരിഷ്കരണം വഴി 3.4 -3.5 ലക്ഷമാകും. സിറ്റിങ് ഫീസ്, യാത്രാബത്ത ഉള്‍പ്പെടെ ആനുകൂല്യങ്ങളും ലഭിക്കും. ശമ്ബളത്തിന് ആനുപാതികമായി പെൻഷനും കൂടും. സർക്കാർ സർവിസിലുള്ളവർക്ക് അതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് പെൻഷൻ നിർണയിക്കുക. ശമ്ബളം വർധിപ്പിക്കാനുള്ള പി.എസ്.സി ആവശ്യം രണ്ടു തവണ മന്ത്രിസഭ മാറ്റിവെച്ചിരുന്നു.

