നാടിനെ ഹർഷപുളകിതമാക്കി മർകസ് മൈമൻ മീലാദ് റാലി

മൊഗ്രാൽ പുത്തൂർ: 1500-ാം നബിദിനത്തോടനുബന്ധിച്ച് തിരു വസന്തം 1500 എന്ന ശീർഷകത്തിൽ കോട്ടക്കുന്ന് മർകസ് മൈമനിന്റെയും സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടക്കുന്നിൽ നടന്ന മീലാദ് റാലി പ്രൗഢമായി. വൈകുന്നേരം നാലിന് മർകസ് മൈമൻ പരിസരത്തു നിന്ന് സയ്യിദ് സീതിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച റാലി കോട്ടക്കുന്ന് ജുമാ മസ്ജിദ് പരിസരത്ത് സമാപിച്ചു.മർകസ് മൈമൻ , കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മർകസ് മൈമൻ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകൾ അണിനിരന്നു.
മർകസ് മൈമൻ അൽ മദ്റസത്തുസ്സുന്നിയ്യ,പെരിയെടുക്ക സി എം മടവൂർ സ്മാരക മദ്രസ വിദ്യാര്‍ഥികളുടെ ദഫ്, സ്കൗട്ട് ഗ്രൂപ്പുകളും ഫ്ളവര്‍ ഷോയും മീലാദ് പാട്ടുവണ്ടിയും ശ്രദ്ധേയമായി.
സയ്യിദ് സീതിക്കോയ തങ്ങൾ,സയ്യിദ് ബദറുദ്ദീൻ അൽ-ഹികമി,മർകസ് മൈമൻ പ്രസിഡന്റ് സുലൈമാൻ സഖാഫി,സഈദ് സഅദി കോട്ടക്കുന്ന്,മുഹമ്മദ് തങ്ങൾ,അബ്ദുൽ റസാഖ് സഖാഫി,അഹ്മദ് സഅദി ചെങ്കള,ബദുഷ ഹാദി സഖാഫി,അബ്ദുല്ല മുസ്ലിയാർ,കരീം മുസ്ലിയാർ,ഫാറൂഖ് സഖാഫി,നൗഷാദ് മൈമൻ,സൈനുദ്ദീൻ ഹിമമി,മുനീർ ഹാഷിമി,ബി കെ മൊയ്ദു ഹാജി,മമ്മു ഹാജി,മുഹമ്മദ് മുണ്ടക്ക,അബൂബക്കർ ഗുഡ് മോർണിംഗ്,സുലൈമാൻ കുഞ്ചാർ,അബ്ദുല്ല മുറാദി,ജമാൽ കെ കെ,സിറാജ് കോട്ടക്കുന്ന്,സകരിയ മഠത്തിൽ,തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.

