KSDLIVENEWS

Real news for everyone

ആശ്വാസത്തിന്റെ മഹിത മാതൃക തീർത്ത് എസ്.വൈ.എസ് തണ്ണീർപന്തൽ

SHARE THIS ON

പേരാൽ: കേരള മുസ്‌ലിം ജമാഅത്തിന്റെ കേരള യാത്രയുടെ പ്രചരണ ഭാഗമായി SYS സാമൂഹികം വകുപ്പ് പേരാൽ യൂണിറ്റ് പോളിങ് ബൂത്തിനടുത്ത്  തണ്ണീർപന്തൽ സജ്ജീകരീച്ചത് ഏറെ ശ്രദ്ധേയമായി.
ഒരു വശത്ത് ഇലക്ഷൻ ചൂട്,ആര് ജയിക്കുമെന്ന ആശങ്ക,പ്രതീക്ഷ,
മറു വശത്ത് കത്തിയെരിയുന്ന സൂര്യൻ, കൈ കുഞ്ഞുമായി എത്തുന്ന സ്ത്രീകളും വൃദ്ധരുമടക്കം   മണിക്കൂറുകളോളം പോളിംഗ് ബൂത്തിന് മുന്നിലെ ക്യൂവിൽ നിന്ന് ദാഹിച്ചു അവശരായവർക്കും ഓടി നടക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കും ഈ തണ്ണീർപന്തൽ ഏറെ ആശ്വാസം പകർന്നു.

എം മുഹമ്മദ് ഹാജി, മുഹമ്മദ്‌ തലപ്പാടി, അബ്ദുറഹ്മാൻ, സിദീഖ് കെ എച്ച്, എം സി മൊയ്‌ദീൻ അൽത്താഫ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!