KSDLIVENEWS

Real news for everyone

സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷ: സംസ്ഥാനതലത്തിൽ രണ്ടും, നാലും സ്ഥാനം ലത്വീഫിയ്യ വിദ്യാർഥി നികൾക്ക്

SHARE THIS ON

ഷിറിയ: സുന്നി വിദ്യാഭ്യാസ ബോർഡ് ന് കീഴിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ ലത്വീഫിയ്യ ഹയർ സെക്കൻഡറി മദ്റസ വിദ്യാർത്ഥിനികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.


സ്മാർട്ട് സ്കോളർഷിപ്പ്  എക്സാമിൽ സംസ്ഥാന തലത്തിൽ ഹലീമത്ത് അംന ക്ക് രണ്ടാം സ്ഥാനവും, ഖദീജത്ത് സനക്ക് നാലാം സ്ഥാനവും കൈവരിച്ചു. ഷിറിയ കുന്നിൽ ഖാലിദ് ത്വാഹിറ ദമ്പതികളുടെ മകൾ ഹലീമത്ത് ഹംനയും , ഫൗസിയ ഇസ്മായീൽ ദമ്പതികളുടെ മകൾ ഖദീജത്ത് സന.ലത്വീഫിയ്യ ഹയർ സെക്കൻഡറി മദ്റസ വിദ്യാർത്ഥിനികളാണ്.

മൂന്നാം ക്ലാസ്മുതൽ പ്ലസ് ടു വരെ പഠിക്കുന്ന സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ്  സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ്  പരീക്ഷ നടത്തിയത്. അധിക നെെപുണ്ണിയം വളർത്തിയെടുക്കാനും മത്സര പരീക്ഷകൾക്ക് സജ്ജരാക്കാനുമായി സംവിധാനിച്ചിറ്റുള്ള സവിശേഷമായ ഒരു പദ്ധതിയാണ് സ്മാർട്ട് സ്‌കോളർഷിപ്പ് എക്സാമിനേഷൻ.

കുട്ടികളിലെ പഠന താല്പര്യതയും  ചിന്താശേഷിയും വളർത്തിയടുത്ത് കാലത്തോടൊപ്പം നടക്കാൻ പ്രാപ്തരാക്കുകയാണ് പരീക്ഷയുട ലക്ഷ്യം. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥിനികളെ
ലത്വീഫിയ്യ മാനജ്‌മൻ്റ് പ്രത്യേകം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!