KSDLIVENEWS

Real news for everyone

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിയുമായി പി വി അൻവർ

SHARE THIS ON

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അൻവർ പറഞ്ഞു.

ഞാൻ നടത്തിയ സർവ്വേയിൽ 86 സീറ്റ് യുഡിഫ് ഉറപ്പിച്ചു. ഞാൻ പറഞ്ഞത് സാധൂകരിക്കുന്നതാണ് എക്സിറ്റ് പോൾ. യുഡിഫ് നേരിയ ഭൂരിപക്ഷത്തിൽ അല്ല അധികാരത്തിൽ വരിക. കേരളത്തിലെ ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരം ഉണ്ട്. പിണറായിസം ആണ് ചർച്ച ചെയ്തത്. 2021ൽ പിണറായിക്കു ഒരു വോട്ട് എല്ലാ മണ്ഡലത്തിലും ഉണ്ടായിരുന്നു.

എന്നാൽ അതിനു വിരുദ്ധമായി ആണ് 2026ൽ കാര്യങ്ങൾ നടന്നത്. മുഖ്യമന്ത്രി യുടെ ഓഫീസിലേക്ക് പാർട്ടി ചുരുങ്ങി. പാർട്ടി സെക്രട്ടറി അതിനു വളം വെച്ചു. ആന്റി പിണറായി വോട്ട് എല്ലാ മണ്ഡലത്തിലും വൻ തോതിൽ രേഖപ്പെടുത്തി. ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള കണക്കുകൾ മാത്രമാണ് സിപിഐഎം പ്രാദേശിക ഘടകങ്ങൾ നൽകിയത്. ബിജെപിക്ക് വോട്ട് കുറയും.

തിരുവനന്തപുരം ഒഴിച്ച് മറ്റു ജില്ലകളിൽ ബിജെപി വോട്ട് യുഡിഎഫിന് കിട്ടി. റിയാസ് ബേപ്പൂരിൽ തോൽക്കും. 65000 ൽ കൂടുതൽ വോട്ട് റിയാസിന് കിട്ടില്ല. ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും. തോറ്റാൽ മൊട്ടയടിക്കാൻ റിയാസ് എഗ്രിമെന്റ് വെക്കണം. ബേപ്പൂരിൽ 25000 വോട്ട് ഭൂരിപക്ഷം നേടും എന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!