മന്ത്രിമാർക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഇന്ന് നടന്നത് മന്ത്രിസഭയുടെ അവസാന യോഗം

തിരുവനന്തപുരം: മന്ത്രിമാർക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തന്റെ മന്ത്രിസഭയിലെ എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ വിജയാശംസകൾ നേർന്നത്. മെയ് നാലിനാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന യോഗമാണ് ഇന്ന് ഓൺലൈനായി ചേർന്നത്. രണ്ട് പ്രധാന തീരുമാനങ്ങളാണ് ഇന്ന് എടുത്തത്.
ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കാബിനറ്റ് മെയ് അഞ്ചിന് ചേരും. ഭരണ തുടർച്ച ഉണ്ടായാലും ഇല്ലെങ്കിലും കാബിനറ്റ് ചേരണം. തുടർച്ചയായ രണ്ടാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നത്. മെയ് അഞ്ചിന് ആരായിരിക്കും വരുന്നതെന്നറിയാൻ ഇനി രണ്ടുദിവസം കൂടി കാത്തിരിക്കണം.

