KSDLIVENEWS

Real news for everyone

യുഡിഎഫ് സെഞ്ച്വറിയിലേക്ക്;,കാലിടറി എൽഡിഎഫ്; മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നിൽ

SHARE THIS ON

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുമ്പോഴും സംസ്ഥാനത്താകെ യുഡിഎഫ് തരംഗമെന്ന് സൂചന നൽകി തെരഞ്ഞെടുപ്പ് ഫലം. 101 സീറ്റുകളുമായി യുഡിഎഫ് ലീഡ് ചെയ്യുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നാലാം റൗണ്ടിലും പിന്നിലാണ്. കൂടാതെ, നിരവധി മന്ത്രിമാരും പിന്നിലാണ്. 38 സീറ്റുകളിലാണ് നിലവിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നത്. നേമത്ത് എൻഡിഎ ലീഡ് ചെയ്യുന്നു.

പേരാവൂരിൽ കെ.കെ ശൈലജയും പാലക്കാട്ട് രമേശ് പിഷാരടിയും ലീഡ് ചെയ്യുന്നു. എറണാകുളം ജില്ലയിൽ 14 മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.

10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എങ്കിൽ മൂന്നാം തവണയും ഭരണം നിലനിർത്താമെന്ന പൂർണ വിശ്വാസത്തിലായിരുന്നു എൽഡിഎഫ്. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന ആ​ഗ്രഹം സഫലമാക്കാൻ സാധിക്കുമെന്ന് ബിജെപി വൃത്തങ്ങളും കരുതുന്നുണ്ട്.

കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ഇന്നാണ്.

error: Content is protected !!