KSDLIVENEWS

Real news for everyone

ജനവിധി അംഗീകരിക്കുന്നു; തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍

SHARE THIS ON

മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദങ്ങള്‍. തവനൂര്‍കാരോട് എന്നും സ്‌നേഹം മാത്രമാണെന്നും ഇടതുപക്ഷചേരിയില്‍ ഉറച്ചുനിന്ന് കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ജലീല്‍ ഫേസ്ബുക്ക് കുറഞ്ഞു.

തവനൂരില്‍ വി.എസ് ജോയിക്ക് നിലവില്‍ 11,000ത്തിലേറെ വോട്ടിന്റെ ലീഡുണ്ട്. മലപ്പുറം ജില്ലയിലെ ഒരു മണ്ഡലത്തില്‍ പോലും എല്‍ഡിഎഫിന് മുന്നേറാന്‍ സാധിച്ചിട്ടില്ല. ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ്. കേരളത്തില്‍ യുഡിഎഫ് തരംഗമാണ് ദൃശ്യമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!