KSDLIVENEWS

Real news for everyone

ഉറങ്ങിക്കിടക്കവെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയിൽ

SHARE THIS ON

പത്തനാപുരം: വീട്ടിൽ ഉറങ്ങിക്കിടക്കവെ മേൽക്കുരയിൽ നിന്നുവീണ പാമ്പിന്റെ കടിയേറ്റ് 15 കാരി ഗുരുതരാവസ്ഥയിൽ. പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി. പിടവൂർ സ്വദേശിയായ രേവതിക്കാണ് പാമ്പുകടിയേറ്റത്.

ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന രേവതിയുടെ ശരീരത്തിലേക്ക് മേൽക്കുരയിൽ നിന്ന് പാമ്പ് വീഴുകയായിരുന്നു. എലിയെ ഓട്ടിച്ചുവന്നതാണെന്നാണ് നിഗമനം. രേവതിയുടെ ശരീരത്തിൽ എലിയും പതിച്ചിരുന്നു. കടിയേറ്റ് ഉണർന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു.

എലി കടിച്ചതാകാമെന്നാണ് കാലിലെ മുറിവ് കണ്ട് വീട്ടുകാർ വിചാരിച്ചിരുന്നത്. പിന്നീട് രേവതിക്ക് അസ്വസ്ഥതകൾ ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിച്ചത്.

തലശ്ശേരിയുടെ ഹൃദയതാളം; 150-ാം വാർഷികാഘോഷത്തിൻ്റെ സ്മരണ പുതുക്കി ക്ലോക്ക് ടവർ
എല്ലാം കാണുക
വീട്ടിനകത്തെ ഭിത്തിയുള്ള പൊത്തിലേക്ക് കയറിയ പാമ്പിനെ പിടികൂടാൻ ശ്രമിച്ചിട്ടും നടന്നില്ല. വനപാലകർ എത്തി ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. തുടർന്ന് തറ കുഴിച്ച് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!