KSDLIVENEWS

Real news for everyone

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ആറു വയസുകാരന് ദാരുണാന്ത്യം; അപകടം അയൽവാസിയുടെ വീട്ടിനകത്ത് കളിക്കുന്നതിനിടയിൽ

SHARE THIS ON

കാസർകോട്: അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് ആറു വയസ്സുകാരന് ദാരുണാന്ത്യം. നീലേശ്വരം, പാലായി പള്ളിയിലെ ഉസ്‌താദ് അബ്ദുൽ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ (7) ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച‌ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം സഹകരണ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് അതീവ ഗുരുതരമായതിനാൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!