പിണറായി വിജയന് ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തി: വാടക വീട്ടിലേക്ക് താമസം മാറി

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന് വാടക വീട്ടിലേക്ക് താമസം മാറി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് വാടക വീടെടുത്തത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിറകെ ഇന്ന് രാത്രി 7.45 ഓടെയാണ് മുഖ്യമന്ത്രി വാടക വീട്ടിലെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും മുന്‍മന്ത്രിമാരായ കെ ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും ചേര്‍ന്ന് പിണറായിയെ സ്വീകരിച്ചു
പദവി ഒഴിയുന്നതോടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്ന് എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്ക് താമസം മാറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
അതേ സമയം പ്രതിപക്ഷ നേതാവ് ആര് എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്താല്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് സ്വാഭാവികമായി മാറും.

