ഇന്ധനവില, നിയന്ത്രണങ്ങൾ: അന്താരാഷ്ട്ര സർവീസ് വെട്ടിക്കുറച്ച് എയർഇന്ത്യ; ചിലത് തത്കാലികമായി റദ്ദാക്കി

ന്യൂഡൽഹി: ചില അന്താരാഷ്ട്ര സർവീസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചും മറ്റ് ചിലയിടങ്ങളിലേക്കുള്ളവയുടെ എണ്ണം കുറച്ചും എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയരുന്നതും ചിലമേഖലകളിലെ വ്യോമപാതാ നിയന്ത്രണങ്ങളുമാണ് സർവീസുകൾ കുറയ്ക്കുന്നതിലേക്കും താത്കാലികമായി നിർത്തിവെക്കുന്നതിലേക്കും കമ്പനിയെ നയിച്ചത്.
ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് സർവീസുകൾ നിർത്തിവെച്ചിട്ടുള്ളത്. ഡൽഹി-ഷിക്കാഗോ, മുംബൈ-ന്യൂയോർക്ക്, ഡൽഹി-ഷാങ്ഹായി, ചെന്നൈ-സിങ്കപ്പുർ, മുംബൈ-ധാക്ക, ഡൽഹി-മാലി സർവീസുകൾ ഓഗസ്റ്റ് മാസംവരെ താത്കാലികമായി റദ്ദാക്കി.
മാറ്റങ്ങൾ ഇങ്ങനെ
ഡൽഹി-ഷിക്കാഗോ (സർവീസ് താത്കാലികമായി റദ്ദാക്കി)
ഡൽഹി-സാൻ ഫ്രാൻസിസ്കോ (ആഴ്ചയിൽ പത്ത് സർവീസ് എന്നത് ഏഴെണ്ണമാക്കി ഓഗസ്റ്റ് മാസം വരെ കുറച്ചു)
ഡൽഹി- ടൊറന്റോ (ജൂലൈമാസത്തിൽ ആഴ്ചയിൽ പത്ത് സർവീസുകൾ എന്നത് അഞ്ച് എണ്ണമാക്കി. പ്രതിദിന സർവീസുകൾ ഓഗസ്റ്റ് മാസം മുതൽക്കുണ്ടാകും)
ഡൽഹി-വൻകൂവർ (പ്രതിവാര സർവീസ് ഏഴിൽനിന്ന് അഞ്ചാക്കി ചുരുക്കി)
മുംബൈ- നെവാർക്ക് (പ്രതിവാരം മൂന്ന് സർവീസുകൾ എന്നതിൽനിന്ന് പ്രതിദിന സർവീസായി വർധിപ്പിച്ചു)
ഡൽഹി-നെവാർക്ക് (തത്കാലത്തേക്ക് സർവീസ് റദ്ദാക്കി)
മുംബൈ-ന്യൂയോർക്ക് (ജെഎഫ്കെ)-തത്കാലത്തേക്ക് സർവീസുകളുണ്ടാകില്ല
ഡൽഹി-ന്യൂയോർക്ക് (പ്രതിദിന സർവീസ് ആയി തുടരും)
ഡൽഹി- പാരീസ് (പ്രതിവാര സർവീസുകൾ 14-ൽനിന്ന് ഏഴാക്കി)
ഡൽഹി- കോപ്പൻഹേഗൻ (പ്രതിവാര സർവീസുകൾ നാലിൽനിന്ന് മൂന്നാക്കി)
ഡൽഹി-മിലാൻ (പ്രതിവാര സർവീസുകൾ അഞ്ചിൽനിന്ന് നാലാക്കി)
ഡൽഹി-വിയന്ന (പ്രതിവാര സർവീസുകൾ നാലിൽനിന്ന് മൂന്നാക്കി)
ഡൽഹി-സൂറിച്ച് (പ്രതിവാര സർവീസുകൾ നാലിൽനിന്ന് മൂന്നാക്കി)
ഡൽഹി-റോം (പ്രതിവാര സർവീസുകൾ നാലിൽനിന്ന് മൂന്നാക്കി)
ഡൽഹി-മെൽബൺ (പ്രതിവാര സർവീസുകൾ ഏഴിൽനിന്ന് നാലാക്കി)
ഡൽഹി-സിഡ്നി (പ്രതിവാര സർവീസുകൾ ഏഴിൽനിന്ന് നാലാക്കി)
ഡൽഹി-ഷാങ്ഹായി (ഓഗസ്റ്റ് മാസം വരെ സർവീസ് നിർത്തിവെച്ചു)
ഡൽഹി-സിങ്കപ്പുർ (പ്രതിവാരം 24 സർവീസ് എന്നതിൽനിന്ന് 14 ആയി കുറച്ചു)
മുംബൈ-സിങ്കപ്പുർ ( പ്രതിവാര സർവീസ് 14-ൽനിന്ന് ഏഴാക്കി)
ചെന്നൈ- സിങ്കപ്പുർ (ഓഗസ്റ്റ് മാസംവരെ താത്കാലികമായി സർവീസുകൾ റദ്ദാക്കി)
ഡൽഹി- ബാങ്കോക്ക് (ജൂലൈ മുതൽ പ്രതിവാര സർവീസ് 28-ൽനിന്ന് 21 ആക്കി)
മുംബൈ- ബാങ്കോക്ക് ( ജൂലൈ മുതൽ പ്രതിവാര സർവീസ് 13-ൽനിന്ന് ഏഴാക്കി)
ഡൽഹി-ക്വാലാലംപുർ (പ്രതിവാര സർവീസുകൾ പത്തിൽനിന്ന് അഞ്ചാക്കി)
ഡൽഹി- ഹോചിമിൻ സിറ്റി (ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ പ്രതിവാര സർവീസുകൾ ഏഴിൽനിന്ന് നാലാക്കി)
ഡൽഹി-ഹാനോയ് (ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിവാര സർവീസുകൾ അഞ്ചിൽനിന്ന് നാലാക്കി)
ഡൽഹി-കാഠ്മണ്ഡു (ജൂൺ മാസത്തിൽ പ്രതിവാര സർവീസുകൾ 42-ൽനിന്ന് 28 ആക്കി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രതിവാര സർവീസുകൾ 21 ആയി)
ഡൽഹി- ധാക്ക (പ്രതിവാര സർവീസുകൾ ഏഴിൽനിന്ന് നാലാക്കി)
മുംബൈ-ധാക്ക (ഓഗസ്റ്റ് വരെ താത്കാലികമായി റദ്ദാക്കി)
മുംബൈ- കൊളംബോ (പ്രതിവാര സർവീസ് 14-ൽനിന്ന് 12 ആക്കി)
ഡൽഹി-മാലി (ഓഗസ്റ്റ് വരെ താത്കാലികമായി റദ്ദാക്കി)

