KSDLIVENEWS

Real news for everyone

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ്: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആവശ്യമുന്നയിക്കും

SHARE THIS ON

തിരുവനന്തപുരം: രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിന്‍റെ തീരുമാനം. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന യോഗത്തിൽ ആവശ്യമുന്നയിക്കും . യോഗത്തിൽ പങ്കെടുക്കാൻ പി.ജെ ജോസഫ് അല്പസമയത്തിനകം പുറപ്പെടും.

അതേസമയം കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഇന്നറിയാം. കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാകും പ്രഖ്യാപനം. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ്മുൻഷിക്ക് കൈമാറാനാണ് സാധ്യത. യോഗത്തിന് മുൻപ് തുടർ ചർച്ചകൾക്കുള്ള സാധ്യതകളും അടയുന്നു. ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഖാര്‍ഗെയുമായി രാഹുല്‍ ഗാന്ധി ഇന്നലെ വൈകിട്ട് നടത്തിയ ചര്‍ച്ചയിലാണ് ഒറ്റപ്പേരിലേക്ക് എത്തിയത്. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നു ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് മാധ്യമങ്ങളെ അറിയിച്ചത്. മൂന്ന് നേതാക്കളും ഉറച്ച് നിന്നതോടെ തെരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്നാം ദിവസമാണ് പ്രഖ്യാപനം.

യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും ഇന്ന് തിരുവനന്തപുരത്തെത്തും. മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് , ആർഎസ്പി നേതാക്കളടക്കം തലസ്ഥാനത്തെത്തും . സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലികുട്ടി, അബ്ബാസലി തങ്ങൾ എന്നിവർ രാത്രിയോടെ ആകും എത്തുക. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മുസ്‍ലിം ലീഗ് നേതാക്കൾ ഇന്ന് യോഗം ചേരുന്നുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാകും യോഗം. കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!