KSDLIVENEWS

Real news for everyone

ഉപ്പയോടൊപ്പം കുളിക്കവെ മധുവാഹിനി പുഴയിൽ വീണ
8 വയസുകാരൻ ചികിൽസക്കിടെ മരിച്ചു

SHARE THIS ON

കാസർകോട്: പിതാവിനൊപ്പം കുളിക്കവെ മധുവാഹിനിപ്പുഴയിൽ വീണ 8 വയസുകാരൻ ചികിൽസക്കിടെ മരിച്ചു. കല്ലക്കട്ട കടമ്പട്ടയിലെ കെ.എ മഷൂദിന്റെ മകൻ അബ്ദുല്ലയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് 10 മണിയോടെയാണ് മധുവാഹിനി പുഴയിലെ കടമ്പട്ടയിൽ പിതാവും മകനും കുളിക്കാനെത്തിയത്.

കുളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ നാട്ടുകാർ പുഴയിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി കാസർകോട്ടെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിൽസയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ കുട്ടി മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!