KSDLIVENEWS

Real news for everyone

രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി സിജെപി; പ്രതിഷേധം തടയാന്‍ നീക്കങ്ങള്‍ ശക്തമാക്കി പൊലീസ്

SHARE THIS ON

ഡല്‍ഹി: ബംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. നാളെയാണ് ജന്തര്‍ മന്തര്‍ 2.O തുടങ്ങുക. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യത്തിന് പുറമെ എസ്‌ഐആര്‍ റദ്ദാക്കണം എന്നത് ഉള്‍പ്പെടെയാണ് സിജെപി മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, പ്രതിഷേധം തടയാന്‍ യോഗങ്ങള്‍ നടത്തുകയാണ് പൊലീസ്. സമരത്തിന് പിന്തുണയുമായി വരുന്നവരെ തടയാനാണ് പൊലീസ് നീക്കം. റസിഡന്റ്‌സ് അസോസിയേഷനുകള്‍, കോളജുകള്‍, പിജികള്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങുകയാണ് പൊലീസ്. ഡല്‍ഹിയില്‍ നിരോധനാജ്ഞയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്താന്‍ നിയമനടപടി ഉണ്ടാകും. പ്രതിഷേധക്കാര്‍ക്ക് കൂട്ടത്തോടെ ഭക്ഷണം എത്തിക്കരുതെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കി. ഗുജറാത്ത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സത്യേഷ ലെഉവയെ കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പരിശോധന നടത്തുന്നുണ്ട്. താമസക്കാരുടെ വിശദാംശങ്ങളും പരിശോധിക്കുന്നു.

221 കമ്പനി കേന്ദ്രസേനകളെ ഡല്‍ഹിയില്‍ വിന്യസിച്ചു. 23,000 സേനാംഗങ്ങളെയാണ് വിന്യസിക്കുക. 10 താത്ക്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കും. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, ഛത്രസാല്‍ സ്റ്റേഡിയം തടങ്കല്‍ കേന്ദ്രങ്ങള്‍ ആക്കും. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കാന്‍ റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തും.

ആപ്പ് അധിഷ്ഠിത ക്യാബ് കമ്പനികളുടെ സര്‍വീസ് നിയന്ത്രിക്കും. ഹോട്ടലുകളിലും ഒയോ റൂമുകളിലും പുതിയ ബുക്കിംഗുകള്‍ക്ക് വിലക്കുണ്ട്. ഡല്‍ഹിയിലെ മദ്യവില്‍പനശാലകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 40 മെട്രോ സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ അടച്ചിടാനോ സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് നിയന്ത്രണം പരിഗണനയിലാണ്. തടസങ്ങള്‍ ഉണ്ടാകുന്ന യൂട്യൂബര്‍മാര്‍ക്കും ‘മൊബൈല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും’ എതിരെ നടപടി ഉണ്ടയേക്കും. 50,000ത്തിലധികം ആളുകള്‍ നഗരത്തില്‍ ഒത്തുകൂടുമെന്ന് ഡല്‍ഹി പൊലീസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ പരിപാടികള്‍ മാറ്റിയതായും വിവരമുണ്ട്. നാളെ നടക്കാനിരുന്ന ചില സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിയതായാണ് വിവരം. സിജെപി സമരത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!