KSDLIVENEWS

Real news for everyone

ജില്ല ജലസമൃദ്ധിയിലേക്ക് ; മൈക്രോ റിങ് ചെക്ക് ഡാം പദ്ധതി 600 ൽ 254 എണ്ണത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ

SHARE THIS ON

കാസർഗോഡ് • മൈക്രോ റിങ് ചെക്ക് ഡാം നിർമിച്ചു ജല സമൃദ്ധിയിലേക്ക് ജില്ല . കാസർകോട് വികസന പാക്കേജ് , എൻആർഇജി പദ്ധതികളിൽ ജില്ലയിൽ 3000 റിങ് ചെക്ക് ഡാം നിർമിക്കുകയാണ് ലക്ഷ്യം . ഈ വർഷം പദ്ധതിയിട്ട 600 ൽ 254 എണ്ണത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ ആണ് . കിണർ റിങ് മാതൃക സിംഗിൾ , ഡബിൾ സിമന്റ് പൈപ്പും ഇതിനു ഇരുമ്പു ഷട്ടറും ഉപയോഗിച്ചാണ് വെള്ളം തടഞ്ഞു നിർത്തുകയും ആവശ്യത്തിനു തുറന്നു വിടുകയും ചെയ്യുന്ന രീതിയിൽ ചെക്ക് ഡാം നിർമാണം . കർണാടക വിട്ടലിലെ കർഷകൻ മഹാബലേശ്വര ഭട്ട് നിർമിച്ച് കൈകാ ചെക്ക് ഡാം പരിസ്ഥിതി ജല സംരക്ഷക പ്രചാരകൻ ശ്രീ പദെയുടെ സഹായത്തോടെ പരിശോധിച്ചു. വിലയിരുത്തിയ ശേഷം ആണ് കാസർകോട് വികസന പാക്കേജ് പെഷൽ ഓഫിസർ ഇ.പി.രാജ്മോഹൻ സംസ്ഥാന സർക്കാർ അംഗീകാരത്തോടെ ഈ മാതൃക ജില്ലയിൽ കലക്ടർ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത് .സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതി . എല്ലാ ചെറു ജലാശയങ്ങളെയും ബന്ധപ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ടു. ചെലവിൽ കുറഞ്ഞ സമയം കൊണ്ടു നിർമിക്കാൻ കഴിയുന്നതാണ് ഇത്തരം തടയണ് . അതത് സ്ഥലങ്ങളിലും പരിസരങ്ങളിലെ കിണറുകളിൽ ജല നിരപ്പ് ഉയർത്താനും വേനലിൽ ലോറികളിലെ വെള്ളം ആശ്രയിക്കാതെ ജല സംരക്ഷണ വിതരണ മേഖലയിൽ സ്വയം പര്യാപ്തത നേടാനും സഹായിക്കും ഇത്തരം മൈക്രോ റിങ് ചെക്ക് ഡാം എന്നു ശ്രീപദ്ര പറയുന്നു . സംസ്ഥാനത്ത് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിപ്പിക്കാനുള്ള ശ്രമത്തിൽ ആണ് അധികൃതർ . ജില്ലയിൽ അൻപതോളം ചെക്ക് ഡാമുകളുടെ നിർമാണം പൂർത്തിയായി . കാസർകോട് ജില്ലയിൽ നടപ്പാക്കുന്ന ഈ പദ്ധതി കർണാടകയിൽ ഉഡുപ്പി ജില്ലയിൽ വ്യാപിപ്പിക്കാൻ സഹായം തേടിയിട്ടുണ്ട്. ഭട്ടിന്റെ മാതൃക ദക്ഷിണ കർണാടകയിലെ വിട്ടൽ കൊടപ്പടവു സ്വദേശിയായ കർഷകൻ മഹാബലേശ്വര ഭട്ട് 12 വർഷം മുൻപ് സ്വന്തം തോടിനു നിർമിച്ചു പ്രചാരത്തിൽ വന്നതാണ് ഈ മാതൃക . പാലം നിർമിക്കാൻ പല തവണ പഞ്ചായത്തിനെയും അധികൃതരെയും സമീപിച്ചു . ഒന്നര ലക്ഷം രൂപ ആണ് അന്നു എൻജിനീയർമാർ ചെലവ് കണക്കാക്കിയത് . സഹായം കിട്ടാതെ വന്നപ്പോൾ സ്വന്തമായി ഈ സാങ്കേതിക വിദ്യ കണ്ടെത്തുകയായിരുന്നു ഭട്ട് . സിംഗിൾ പൈപ്പ് ചെക്ക് ഡാമിനു 12 അടി വീതി , 10 അടി ഉയരത്തിൽ ആയിരുന്നു നിർമിതി .10 അടി ഉയരത്തിൽ 8 അടി റിങ്ങും 2 അടി മണ്ണും മാത്രമായിരുന്നു . ഷട്ടർ ആയി സ്ഥാപിച്ചത് 16 ഗേജിന്റെ റ്റെയിൻലസ് സൂപീൽ ഷീറ്റ് . ആകെ ചെലവായത് 40000 രൂപ . ചെറുകിട. തോടുകൾക്കു മാത്രമായാണ് ഈ പദ്ധതി . തോടിനു മുകളിലുടെ ട്രാക്ടർ വേ കുടി ആകും ഇത് . ചില ഇടങ്ങളിൽ ഓട്ടോറിക്ഷ , പോലുള്ള ചെറു വാഹനങ്ങൾക്കു കടന്നു പോകാൻ ഉതകുന്ന വിധത്തിലാകും ഈ തടയണയുടെ നിർമിതി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!