രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 92,66,706 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 86,79,138 ലക്ഷവും ;
24 മണിക്കൂറിനിടെ 44,484 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 524 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,484 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 92,66,706 ആയി.
രാജ്യത്ത് നിലവില്‍ വൈറസ് ബാധിച്ച് ചികില്‍സയില്‍ തുടരുന്നവരുടെ എണ്ണം 4,52,344 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,367 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തത്.
ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 86,79,138 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കോവിഡ് ബാധിച്ച് 524 പേരാണ് മരിച്ചത്.
ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,35,223 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് കോവിഡിന്റെ വ്യാപനം വീണ്ടും വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്

