KSDLIVENEWS

Real news for everyone

പ്ലസ് വൺ 7600 സീറ്റ് ബാക്കി ; അപേക്ഷ നാളെ വരെ “

SHARE THIS ON

തിരുവനന്തപുരം: പ്ലസ് വണിന് സംസ്ഥാനത്താകെ 7600 സീറ്റുകള്‍ ഒഴിവ്. ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഈ സീറ്റുകളിലേക്ക് നാളെ വരെ അപേക്ഷിക്കാം.

മുന്‍പ് അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല. വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് നോണ്‍ജോയിനിങ്ങ് ആയവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല.

നാളെ വൈകിട്ട് നാല് മണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!