KSDLIVENEWS

Real news for everyone

കോഴിക്കോട് സ്വദേശികളായ പിതാവും മകളും ഷാർജയിൽ മുങ്ങി മരിച്ചു.

SHARE THIS ON

ദുബായ് • കുളിക്കാനിറങ്ങിയ പിതാവും മകളും ഷാർജയിൽ മുങ്ങിമരിച്ചു . കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയിൽ ഇസ്മായിൽ ( 47 ) , മകൾ രമൽ ഇസ്മായിൽ ( 18 ) എന്നിവരാണ് മരിച്ചത് . ഷാർജ അജ്മാൻ അതിർത്തിയിലെ കടലിൽ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത് . ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്മായിലും അപകടത്തിൽപ്പെടുകയായിരുന്നു . കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി . ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം . കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നുണ്ടായ വേലിയേറ്റ സമയത്താണ് അപകടം ഉണ്ടായത് . ഉടൻ പൊലീസ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തി . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . വർഷമായി ദുബായ് ആർടിഎ ജീവനക്കാരനാണ് ഇസ്മായിൽ . കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ് . നഫീസയാണ് ഇസ്മയിലിന്റെ ഭാര്യ . അമാന , ആലിയ എന്നിവരാണ് മറ്റുമക്കൾ . മൃതദേഹങ്ങൾ ഷാർജ കുവൈത്ത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!