KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 84 പേർക്കും. 67 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
വാര്‍ത്താക്കുറിപ്പ്-26.11.2020

കാസര്‍കോട് ജില്ലയില്‍ 86 പേര്‍ക്ക് കോവിഡ്, 67 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 84 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ്് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 67 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7223 പേര്‍

വീടുകളില്‍ 6763 പേരും സ്ഥാപനങ്ങളില്‍ 460 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7223 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1553 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 330 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 413 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 105 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

21459 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1025 പേര്‍ വിദേശത്ത് നിന്നെത്തിയവരും 815 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19619 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 20198 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1033 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 228 ആയി.

വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍-3, ബളാല്‍-6, ബേഡഡുക്ക-2, ചെമ്മനാട്-5, ചെറുവത്തൂര്‍-3, ദേലംപാടി-9, കള്ളാര്‍-2, കാഞ്ഞങ്ങാട്-7, കാറഡുക്ക-1, കാസര്‍കോട്-3, കയ്യൂര്‍ ചീമേനി-5, കിനാനൂര്‍ കരിന്തളം-2, കോടോം ബേളൂര്‍-2, കുമ്പള-2, കുറ്റിക്കോല്‍-1, മധൂര്‍-2, മംഗല്‍പാടി-1, മഞ്ചേശ്വരം-1, മീഞ്ച -1, മൊഗ്രാല്‍പുത്തൂര്‍-1, മുളിയാര്‍-1, നീലേശ്വരം-2,പനത്തടി-2,പിലിക്കോട്-9,പുത്തിഗെ-1,തൃക്കരിപ്പൂര്‍-2,ഉദുമ-4, വെസ്റ്റ് എളേരി-6

വ്യാഴാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍-1, ബദിയഡുക്ക-1, ചെമ്മനാട്-4, ചെങ്കള-1,ചെറുവത്തൂര്‍-2, ഈസ്റ്റ് എളേരി-1, കള്ളാര്‍-1, കാഞ്ഞങ്ങാട്-12,കാസര്‍കോട്-2, കയ്യൂര്‍ ചീമേനി-4, കിനാനൂര്‍ കരിന്തളം-2,കോടോംബേളൂര്‍-3,കുമ്പള-1,കുറ്റിക്കോല്‍-2, മധൂര്‍-2,മടിക്കൈ-1,മൊഗ്രാല്‍പുത്തൂര്‍-1,നീലേശ്വരം-5,പടന്ന-1,പള്ളിക്കര-2,പുല്ലൂര്‍പെരിയ-3,പിലിക്കോട്-3,തൃക്കരിപ്പൂര്‍-3,ഉദുമ-1വലിയപറമ്പ-1, വെസ്റ്റ് എളേരി-8

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!