KSDLIVENEWS

Real news for everyone

നടന്നു പോകുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

SHARE THIS ON

ബദിയഡുക്ക: നടന്നു പോകുന്നതിനിടെ വാഹനമിടിച്ച് പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. മാവിനക്കട്ടയിലെ അബ്ദുല്ലയുടെ മകന്‍ ബെള്ളിഗെ ഇബ്രാഹിമാണ് (45) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മാവിനക്കട്ടയിലെ റോഡ് വശത്ത് നടന്നു പോകുമ്പോഴാണ് അപകടമുണ്ടായത്.

ഇബ്രാഹിമിനെ ഇടിച്ച വാഹനം ഏതെന്ന് ഇതുവരെ തിരിച്ചറിയാനായില്ല. മംഗളുരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.

മാതാവ്: മറിയം. ഭാര്യ: മറിയം. മക്കള്‍: റമീസ്, മുഹമ്മദ്, ഇര്‍ഫാന, ഫാത്വിമ, ഫാരിസ്.

സഹോദരങ്ങള്‍: മുഹമ്മദ്, ബദ്‌റുദ്ദീന്‍, പരേതനായ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!